26 April Friday

തെരഞ്ഞെടുപ്പു ഫലം വികസനത്തിനുള്ള അംഗീകാരമാവും:- മന്ത്രി സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

തൃശൂർ
കോർപറേഷൻ കഴിഞ്ഞ അഞ്ച്‌ വർഷം  നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും ഈ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌  മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. 
   അടിസ്ഥാന വികസനത്തിന്‌ അടിത്തറ പാകാൻ കഴിഞ്ഞ അഞ്ച്‌ വർഷം കൊണ്ട്‌ കഴിഞ്ഞു. സർവതല സ്‌പർശിയായ വികസനമാണ്‌ നടത്തിയത്‌. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ വലിയ അംഗീകാരമാണ്‌ ലഭിച്ചത്‌. വീണ്ടും വ്യക്തമായ  ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ അധികാരത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു. 
തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ പ്രകടന പത്രിക പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top