02 May Thursday

ഞാറ്റുവേലച്ചന്തയും കർഷക സഭകളും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
തൃപ്രയാർ
നാട്ടിക പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭകളും സംഘടിപ്പിച്ചു. കൃഷിഭവൻ അങ്കണത്തിൽ  പഞ്ചായത്ത്  പ്രസിഡന്റ് എം ആർ ദിനേശൻ  കർഷക സൗമ്യ രൂപേഷിന് തൈകൾ നൽകി  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രജനി ബാബു അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി പ്രദീപ്, അംഗങ്ങളായ കെ ആർ ദാസൻ, പി വി സെന്തിൽ കുമാർ, റസീന ഖാലിദ്, സി എസ് മണികണ്ഠൻ എന്നിവർ സംസാരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ മികച്ച സംയോജിത കർഷക അവാർഡ് ലഭിച്ച സുമ പ്രശാന്ത്, മാതൃകാ ജൈവകർഷകരായ ഷീജ കൊടപ്പുള്ളി,  ശരത്ചന്ദ്രൻ മാറാട്ട്, തളിക്കുളം ബ്ലോക്ക് മുൻ പ്രസിഡന്റും ജൈവ കർഷകയുമായ സുഭാഷിണി മഹാദേവൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.   ജൂലൈ അഞ്ചുവരെയാണ് ഞാറ്റുവേലച്ചന്തയും കർഷക സഭകളും സംഘടിപ്പിച്ചിട്ടുള്ളത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top