26 April Friday
തൊഴിലാളിക്യാമ്പിൽ നുണപ്രചാരണം

കലാപശ്രമം ഗുരുവായൂരിലും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പുന്നയൂർക്കുളം
അതിഥിത്തൊഴിലാളികൾക്ക്  ഭക്ഷണം നൽകില്ലെന്ന് പ്രചരിപ്പിച്ച് ആശങ്ക പടർത്താൻ ശ്രമം. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ എ ഡി ധനീപ്  പൊലീസിൽ പരാതി നൽകി. 
പുന്നയൂർക്കുളം പെരിയമ്പലത്ത് പതിനഞ്ചോളം പേർ താമസിക്കുന്ന ക്യാമ്പിൽ തിങ്കളാഴ്ച വൈകിട്ട്‌ ചിലരെത്തിയാണ്‌  അടുത്തദിവസം മുതൽ ഭക്ഷണം ലഭിക്കില്ലെന്ന്‌ പ്രചരിപ്പിച്ചത്‌.   
മറ്റ് ക്യാമ്പിലുള്ളവരെക്കൂടി അറിയിച്ച്‌ നാട്ടിലേക്ക് പോവാൻ  ശ്രമം നടത്താനും പറഞ്ഞു. ഇതോടെ  തൊഴിലാളികൾ മറ്റു ക്യാമ്പുകളിലുള്ള പരിചയക്കാരെ വിവരമറിയിച്ചു. പരിഭ്രാന്തരായവർ  ബം​ഗാളിലെ മുർഷിതാബാദിലുള്ള  ബന്ധുക്കളെ  വിവരമറിയിച്ചു. 
ബന്ധുക്കൾ  മുർഷിതാബാദ് പൊലീസുമായി ബന്ധപ്പെട്ടു. അവർ  ജില്ലാ പൊലിസ് കമീഷ്ണറെ വിളിച്ച് സഹായമഭ്യർഥിച്ചു. കമീഷണർ ഓഫീസിൽനിന്നും വടക്കേക്കാട് സ്റ്റേഷൻ ഓഫീസർ എം സുരേന്ദ്രൻ, ചാവക്കാട് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ടി മേപ്പള്ളി എന്നിവരെ വിളിച്ച്‌ പരിശോധന നടത്താനാവശ്യപ്പെട്ടു.  പഞ്ചായത്ത്‌ ഇടപെട്ട്‌  ഭക്ഷ്യവസ്‌തുക്കൾ  നൽകിയിരുന്നതായി തൊഴിലാളികൾ പൊലീസിനെ അറിയിച്ചു. തങ്ങൾ ആരോടും ഭക്ഷണമില്ലെന്ന്‌ പരാതി പറഞ്ഞിട്ടില്ല.  
അടുത്ത ദിവസം   ഭക്ഷണമോ ഭക്ഷ്യവസ്‌തുക്കളോ നൽകില്ലെന്ന്‌  ചിലർ പറഞ്ഞതായി  അതിഥിത്തൊഴിലാളികൾ  അറിയിച്ചുവെന്ന്‌ വടക്കേക്കാട് സ്റ്റേഷൻ എസ്എച്ച്ഒ എം സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top