26 April Friday

മരുന്ന്‌, മാസ്‌ക്‌, ഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മറ്റത്തൂർ 
പഞ്ചായത്ത് അതിഥിത്തൊഴിലാളികൾക്ക് ആയുർവേദ, ഹോമിയോ മരുന്നുകൾ വിതരണം ചെയ്‌തു. ഡോ. സോന, ഡോ. ജിഷ, സ്ഥിരംസമിതി അധ്യക്ഷൻ പി എസ് പ്രശാന്ത് എന്നിവർ  നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ അതിഥി തൊഴിലാളികളെയും ഇവർ സന്ദർശിച്ചു. 
പഞ്ചായത്ത് കുടുബശ്രീ സാമൂഹ്യ അടുക്കള. കോടാലി ജിഎൽപി സ്കൂളിൽ ആരംഭിച്ചു.  ആവശ്യമുള്ളവർ രശ്മി സനോജ്–- 9846249364, ജെസി ജോസ്–- 9946809445 എന്നിവരുമായി ബന്ധപ്പെടണം.
ആളൂർ
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഉപയോഗിക്കാനുള്ള മൂന്നു ലെയർ  മാസ്ക് കെഎസ്‌എസ്‌പിയു ഭാരവാഹികൾ  ആളൂർ  ആരോഗ്യകേന്ദ്രത്തിലെ  ഡോക്ടറെ ഏൽപ്പിച്ചു.
ആളൂർ പഞ്ചായത്തിലെ ജൈവ  കർഷകസമിതി    സമൂഹ  അടുക്കളയിലേക്ക്‌ ജൈവ  പച്ചക്കറിയും പലവ്യഞ്ജനങ്ങളും   നൽകി. വെളിച്ചെണ്ണ, മോര്,  നാളികേരം, കായ, കപ്പ, ചീര, പടവലം, ചുരക്ക, വഴുതന  തുടങ്ങിയവയാണ്‌  നൽകിയത്. 
കർഷക  സമിതി  നേതാക്കളായ ഇ ഡി അശോകൻ, കെ എസ്‌ ഉണ്ണികൃഷ്ണൻ, ടി കെ രവി, കുടുംബശ്രീ ചെയർപേഴ്സൺ രതി  സുരേഷ്  എന്നിവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സന്ധ്യ  നൈസൻ, വൈസ് പ്രസിഡന്റ്‌ എ ആർ  ഡേവിസ്  എന്നിവരെ  ഏൽപ്പിച്ചു.
മാള 
ദുരിതമനുഭവിക്കുന്ന ഇരുന്നൂറിൽപ്പരം  അതിഥിത്തൊഴിലാളികൾക്ക് മാള മഹല്ല്  കമ്മിറ്റി ഒരാഴ്ചയ്‌ക്കുള്ള  ഭക്ഷണ സാധനങ്ങൾ  എത്തിച്ചു  നൽകി.  കിടപ്പുരോഗികൾക്ക് സഹായമെത്തിക്കുകയും  ചെയ്തു.  
അന്നമനട
ദേശീയപാതയിൽ ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സിപിഐ എം ഭക്ഷണം നൽകുന്നു. സിപിഐ എം വാപറമ്പ്, തത്തമത്തു ബ്രാഞ്ചുകളാണ് രാത്രികളിൽ ചരക്കുലോറികളിലെ ഡ്രൈവർമാർക്ക്‌  ഭക്ഷണപ്പൊതി നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top