26 April Friday

വീട് കുത്തിത്തുറന്ന് കവർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കയ്പമംഗലം

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. 70,000 രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയി. മൂന്നുപീടിക ബീച്ച് റോഡ് വായനശാല കിഴക്ക് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. കഴിഞ്ഞ 20 ന്  വീട്ടിലെത്തി മടങ്ങിയിരുന്നു. തിങ്കളാഴ്ച വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. അഞ്ച് മുറിയുടെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ്  കവർന്നത്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top