27 April Saturday

ലൈഫിന് അപേക്ഷിക്കാം 14 വരെ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

തിരുവനന്തപുരം

ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ പട്ടികയിലുൾപ്പെടാത്തവർക്ക് വീണ്ടും അപേക്ഷിക്കാം. ആഗസ്ത്‌ ഒന്നുമുതൽ 14 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പഞ്ചായത്തുകളിൽ ആരംഭിക്കുന്ന ഹെൽപ് ഡെസ്‌ക്കുകളുടെ സേവനവും ഉപയോഗപ്പെടുത്താമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു പറഞ്ഞു. ജില്ലയിലെ ലൈഫ് മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കലക്ടർ നവ്ജോത് ഖോസയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. പദ്ധതിയുടെ അടുത്തഘട്ടം വിജയകരമായി നടപ്പാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കാൻ തദ്ദേശസ്ഥാപന പ്രതിനിധികളോട് കലക്ടർ നിർദേശിച്ചു. ഭൂരഹിതരായ അർഹതപ്പെട്ടവരെ കണ്ടെത്തി, അവർക്ക് വീട് നിർമിച്ചു നൽകുന്നതാണ് മൂന്നാംഘട്ടം. എഡിഎം വി ആർ വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജെ സജീന്ദ്ര ബാബു, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top