26 April Friday
ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ്

തിരുവനന്തപുരത്തിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

സംസ്ഥാന ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മന്ത്രി എം വി ഗോവിന്ദൻ ട്രോഫി സമ്മാനിക്കുന്നു

തിരുവനന്തപുരം
ടേബിൾ ടെന്നീസ്‌ അസോസിയേഷൻ ഓഫ്‌ കേരളയുടെ നേതൃത്വത്തിൽ നടന്ന ബാങ്ക്‌ ഓഫ്‌ ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയ്ക്കാണ്‌ ഓവറോൾ ചാമ്പ്യൻഷിപ്.  ടേബിൾ ടെന്നീസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ ഗണേശൻ അധ്യക്ഷനായി. 
 പുരുഷവിഭാഗത്തിൽ ആലപ്പുഴയുടെ സോഹൻ ഭട്ടാചാര്യ, 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ അമീർ അൽതാഫ്‌, 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ അനോഘ്‌ ജി നായർ, 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ മൊഹദ്‌ നാഫിൽ, 13 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ ആർ എസ്‌ ജയന്ത്‌, 11 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ദേവപ്രയാഗ്‌ എന്നിവരും വിജയികളായി. 
സംസ്ഥാന ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി സുനിൽകുമാർ,  എസ്‌ രാമസ്വാമി,  വി ശ്രീനിവാസൻ, പി ആദർശ്‌, സീനിയർ കോച്ച്‌ നാണു ആശാൻ, സംസ്ഥാന ടേബിൾ ടെന്നീസ്‌ അസോസിയേഷൻ സെക്രട്ടറി മൈക്കിൾ മത്തായി, തിരുവനന്തപുരം ടേബിൾ ടെന്നീസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി ജെയിംസ്‌, സെക്രട്ടറി ലീന എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top