27 April Saturday

വനമേഖലയിലെ പ്രശ്നപരിഹാരത്തിന് യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
ആര്യനാട്
അരുവിക്കര മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ വനമേഖലയോട്‌ ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വന്യജീവി ആക്രമണങ്ങൾ, പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട മറ്റ്‌ വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനായി വനം മന്ത്രിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിൽ അവലോകന യോഗം ചേർന്നു. 
മന്ത്രി എ കെ ശശീന്ദ്രൻ, ജി സ്റ്റീഫൻ എംഎൽഎ, ഡിവിഷണൽ ഫോറസ്റ്റ്‌ ഓഫീസർ, റവന്യൂ ഡിവിഷണൽ ഓഫീസർ, തഹസീൽദാർ, ജില്ലാ പ്രോജക്ട്‌ ഓഫീസർ, ജില്ലാ സർവേ സൂപ്രണ്ട്‌, മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 വനമേഖലയിലെ  പ്രശ്നങ്ങളെക്കുറിച്ചും ആദിവാസി സമൂഹവും സമീപത്തുള്ള ജനവാസ മേഖലകളിലെ വന്യജീവി ആക്രമണ ഭീഷണികളെക്കുറിച്ചും വനാവകാശ നിയമം അതിന്റെ അന്തഃസത്ത ഉൾക്കൊണ്ടു സമയബന്ധിതമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുമുള്ള വിഷയങ്ങൾ  യോഗത്തിൽ ഉന്നയിച്ചതായി ജി സ്റ്റീഫൻ എംഎൽഎ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top