26 April Friday

അനന്യയും അക്ഷയ്‌കുമാറും 
ഇനി പുതിയ വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

അനന്യയുടെയും അക്ഷയ്‌കുമാറിന്റെയും പുതിയ വീട്ടിലേക്കുള്ള 
ഫർണിച്ചർ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ കൈമാറുന്നു

നെടുമങ്ങാട് 
അനന്യയും അക്ഷയ്‌കുമാറും ഇനിമുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങും. അമ്പലംമുക്കിൽ മോഷ്ടാവിന്റെ കത്തിക്കിരയായി കൊല്ലപ്പെട്ട വിനിതയുടെ മക്കൾക്കും മാതാപിതാക്കൾക്കുംവേണ്ടി സിപിഐ എം പഴകുറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ പാലുകാച്ചലായിരുന്നു ഞായറാഴ്‌ച. 
ഞായറാഴ്ച രാവിലെയാണ് അക്ഷയും അനന്യയും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം വിനീതം വീട്ടില്‍ സ്ഥിരതാമസത്തിന്‌ എത്തിയത്. 
     വീടിനു പുറമേ കുടുംബത്തിനു താമസിക്കുന്നതിനുള്ള അനുബന്ധമായി വേണ്ട മറ്റു സൗകര്യങ്ങളും സിപിഐ എം ഒരുക്കിനല്‍കിയിരുന്നു. കുറവുണ്ടായിരുന്ന ഫര്‍ണിച്ചർ നെടുമങ്ങാട് ടൗണ്‍ യുപി സ്കൂള്‍ അധികൃതരുടെയും പിടിഎയുടെയും സഹായത്തോടെ വാങ്ങിനൽകി.  ഫര്‍ണിച്ചര്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ കൈമാറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി, എച്ച് എം സുലൈഖ, പിടിഎ പ്രസിഡന്റ് അജീംഖാന്‍, അധ്യാപിക സിന്ധു, രതീഷ് എന്നിവര്‍ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top