26 April Friday

പ്രാദേശിക വിഷയങ്ങൾ
ഏറ്റെടുക്കും: ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കേരള കോൺ​ഗ്രസ് (എം) ജില്ലാ കമ്മിറ്റി ഓഫീസിൽ നിർമ്മിച്ച കെ എം മാണി ഹാൾ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ദേശീയതലത്തിൽതന്നെ പ്രാദേശിക പാർടികൾക്ക് പ്രസക്തിയുള്ള കാലഘട്ടത്തിൽ  കേരള കോൺ​ഗ്രസ് (എം) ഉള്ള പ്രസക്തി വർധിച്ച് വരുകയാണെന്ന്  ചെയർമാൻ ജോസ് കെ മാണി എംപി. പ്രാദേശിക തലത്തിലുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. 
ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ്‌ (എം) കൈകൊണ്ട നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് (എം)  ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമ്മിച്ച കെ എം മാണി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ്‌ കെ മാണി.
ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷനായി.  മന്ത്രി റോഷി അ​ഗസ്റ്റ്യൻ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടറിയറ്റംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി ആർ  സുനു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top