26 April Friday
സിപിഐ എം അംഗത്തിന്‌ മർദനം

പാറശാലയിൽ കോൺഗ്രസിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

സിപിഐ എം പഞ്ചായത്തംഗത്തെ കോൺഗ്രസുകാർ മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി എസ് അജയകുമാർ സംസാരിക്കുന്നു

പാറശാല
പാറശാല പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ  സിപിഐ എം പഞ്ചായത്തംഗത്തെ മർദിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാനും  ശ്രമിച്ചതിൽ  പ്രതിഷേധിച്ച്   പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുറിയത്തോട്ടം വാർഡംഗം എം സുനിലിനെയാണ് വെള്ളിയാഴ്ച ലെൽവിൻ ജോയും വിനയനാഥും ചേർന്ന് മർദിച്ചത്. ഇദ്ദേഹം പാറശാല ഗവ.താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. 
 
പാറശാല ജങ്‌ഷനിൽചേർന്ന യോഗത്തിൽ പഞ്ചായത്തംഗം ജി ശ്രീധരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ബിജു, എൻ രാധാകൃഷ്ണൻ, എസ് സുരേഷ്, വൈ സതീഷ്, പാറശാല ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ്‌കുമാർ, പരശുവക്കൽ ലോക്കൽ സെക്രട്ടറി കെ മധു, പുത്തൻകട വിജയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top