27 April Saturday

വർക്കല താലൂക്ക് ആശുപത്രിക്ക് 1.69 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
വർക്കല
വർക്കല താലൂക്ക് ആശുപത്രിക്ക് 1. 69 കോടി കൂടി അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു. വർക്കല താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഏഴ്‌ കോടി മുടക്കി നിലവിലുള്ള കെട്ടിടത്തിൽ മൂന്ന് നിലകൂടി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ്‌.
 
പുതിയ കെട്ടിടത്തിൽ ലിഫ്റ്റ്  ഒരുക്കാനും ആശുപത്രിക്ക് മാത്രമായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും ശേഷിക്കുന്ന പ്രവൃത്തികൾക്കുമായി എംഎൽഎയുടെ ആവശ്യപ്രകാരമാണ്‌ ആരോഗ്യവകുപ്പ് തുക അനുവദിച്ച് ഉത്തരവായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top