തിരുവനന്തപുരം
കൊച്ചിയിലെയും തിരുവനന്തപുരത്തെയും 24 മണിക്കൂർ ജലവിതരണം ഉറപ്പാക്കുന്ന എഡിബി പദ്ധതിയിൽ ഇടതുപക്ഷ നയത്തിന് വിരുദ്ധമായ ജനവിരുദ്ധ നിബന്ധനകൾ ഉൾപ്പെടുത്തരുതെന്ന് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ് ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ എസ് സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ അനിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എസ് തമ്പി പി അനിൽ, ഷംനാദ്, ശശിധരൻനായർ, രഞ്ജീവ്, ബൈജു, ജോയ് എച്ച് ജോൺസ്, സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മണിമഞ്ജുഷ (പ്രസിഡന്റ്), ആർ അനിൽ (സെക്രട്ടറി), ബിജുകുമാർ (ട്രഷറർ), എൻ വി അജിത്, അനിത (വൈസ് പ്രസിഡന്റുമാർ), ഹസീബ്, പ്രദീപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..