26 April Friday

നിർധന രോഗികൾക്കായി ഡ്രസ് ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കെജിഎൻഎയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി 15–--ാം വാർഡിൽ ആരംഭിച്ച ഡ്രസ്‌ബാങ്ക്‌ 
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കഴക്കൂട്ടം
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചേരുന്ന അനാഥരും നിർധനരുമായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി വസ്‌ത്രങ്ങളും ഡയപ്പറുകളും നൽകാൻ കേരള ഗവ. നേഴ്സസ് അസോസിയേഷൻ തിരുവനന്തപുരം വെസ്റ്റ് ജില്ലാ കമ്മിറ്റിയും കെജിഎൻഎ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന്‌ പദ്ധതി ഒരുക്കുന്നു. ഇതിനായി സൗജന്യമായി വസ്‌ത്രം ലഭ്യമാക്കുന്നതിനായി ആശുപത്രിയുടെ 15–-ാം വാർഡിൽ ഡ്രസ് ബാങ്ക് ആരംഭിച്ചു. 
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
കെജിഎൻഎ തിരുവനന്തപുരം  വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ് ആശ അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറി എൽ ടി സുഷമ, ജനറൽ സെക്രട്ടറി  ടി സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹമീദ്, മെഡിക്കൽ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. നിസാറുദീൻ, ചീഫ് നേഴ്സിങ് ഓഫീസർ സബിത, ശ്രീലക്ഷ്‌മി,  ബിന്ദു എൻ കുമാരി എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top