08 May Wednesday

ലഹരിവിരുദ്ധ ദിനമാഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

പാളയം വാർഡിൽ കുടുംബശ്രീ -ബാലസഭ നേതൃത്വത്തിൽ സംഘടിപ്പിച്ച 
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ പാളയം രാജൻ സമീപം

തിരുവനന്തപുരം
പാളയം വാർഡ്‌ കുടുംബശ്രീ–-ബാലസഭ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനമാചരിച്ചു.  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ പാളയം രാജൻ അധ്യക്ഷനായി. മ്യൂസിയം സ്‌റ്റേഷൻ ജനമൈത്രി എസ്‌ഐ ഷാജഹാൻ ബോധവൽക്കരണ ക്ലാസെടുത്തു. എഡിഎസ്‌ സെക്രട്ടറി വി ജെ രമ്യ, എൻ കാസിംബാവ, സി എം ജോസ്‌, കെ ജി രാജീവ്‌, പട്ടം കൃഷ്‌ണകുമാർ, ജയലക്ഷ്‌മി എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികളുടെ കലാപരിപാടിയുമുണ്ടായി.
തിരുവനന്തപുരം
സംസ്ഥാന മദ്യവർജന സമിതിയുടെ ലഹരി വിരുദ്ധ ദിനാഘോഷം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി  നാസറുദീൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, റോബർട്ട് സാം, ഡോ.കെ ഗീതാലക്ഷ്മി, അനിൽ കുമാർ,എം റസീഫ്,  റസൽ സബർമതി, ഷാജി എന്നിവർ സംസാരിച്ചു.   സി എൽ റോബർട്ട്  സാമിന്റെ ‘സന്ധ്യയായി ഉഷസ്സായി'പുസ്‌തകവും പ്രകാശിപ്പിച്ചു.
കഴക്കൂട്ടം
മേനംകുളം ജ്യോതിനിലയം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം എക്സൈസ് ഓഫീസർ ആർ രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ് ആർ അർച്ചന പോൾ, വൈസ് പ്രിൻസിപ്പൽ ബിജിമോൾ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം
സിറ്റി മെഡിക്കൽ കോളേജ്‌ പൊലീസ്‌ സ്‌റ്റേഷൻ ചൈൽഡ്‌ ഫ്രണ്ട്‌ലി പൊലീസും ജനമൈത്രി പൊലീസും ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ്‌ എസ്‌എച്ച്‌ഒ പി ഹരിലാൽ ഉദ്‌ഘാടനം ചെയ്‌തു. കെ സി ലേഖ മുഖ്യാതിഥിയായി. എബ്രഹാം മാത്യു, പ്രിയ, ശശാങ്കൻ, എം എ ഉറൂബ്‌, ചന്ദ്രബോസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top