26 April Friday

വർഗീയതയ്ക്കും പൊതുമേഖലാ 
വിൽപ്പനയ്ക്കുമെതിരെ സമരമാകണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

 

വട്ടിയൂർക്കാവ്

അവകാശസമര പോരാട്ടത്തിനായി നടന്ന കൂത്തുപറമ്പിലെ സഹനസമരത്തെ യുഡിഎഫ് സർക്കാർ കൂട്ടക്കൊലയിലൂടെ ഇല്ലാതാക്കുകയായിരുന്നുവെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 

ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

വർഗീയതയ്ക്കും പൊതുമേഖലാ 
വിൽപ്പനയ്ക്കുമെതിരെവർഗീയതയ്ക്കും പൊതുമേഖലാ വിൽപ്പനയ്ക്കുമെതിരെ യുവാക്കൾ സമരമാകണം. അത്തരമൊരു പോരാട്ടമാണ് രാജ്യത്തെ കർഷകർ നേടിയെടുത്ത അവകാശസമരമെന്നും -മന്ത്രി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സി വേണുചന്ദ്രൻ അധ്യക്ഷനായി.

സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് ശ്യാമ, ജില്ലാ സെക്രട്ടറിയറ്റംഗം എസ് ഷാഹിൻ, ജില്ലാ കമ്മിറ്റിയംഗം എം എ വിദ്യ മോഹൻ, ബ്ലോക്ക് ട്രഷറർ എ ഷാനവാസ്, സിപിഐ എം പാളയം ഏരിയ കമ്മിറ്റിയംഗം ജി രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി ജി രാമചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജയപ്രകാശ്‌, മേഖലാ പ്രസിഡന്റ് അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top