27 April Saturday

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

സിഐടിയു ജില്ലാ സമ്മേളനം കാട്ടാക്കട ശശി നഗറിൽ (കാട്ടാക്കട ആർ കെ എൻ ഓഡിറ്റോറിയം) സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട
വർഗീയതയ്‌ക്കെതിരെ വർഗഐക്യം എന്ന സന്ദേശവുമായി കാട്ടാക്കടയിൽ സിഐടിയു 16–-ാം ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം. 
ഞായറാഴ്‌ച രാവിലെ കാട്ടാക്കട ശശി നഗറിൽ (ആർകെഎൻ ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ആർ രാമു അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ എൻ വിജയകുമാർ സ്വാഗതം പറഞ്ഞു.  ഇ ജി മോഹനൻ രക്തസാക്ഷി പ്രമേയവും വി ജയപ്രകാശ്‌,  എസ്‌ പുഷ്‌പലത  എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. 
 
സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. മിനിറ്റ്‌സ്‌: വി കേശവൻകുട്ടി (കൺവീനർ), എം ജി മീനാംബിക, വി എസ്‌ അരുൺ, ബിജു വട്ടപ്പാറ. പ്രമേയം: ഡോ. കെ എസ്‌ പ്രദീപ്‌കുമാർ (കൺവീനർ),  സായികുമാർ, സി ലെനിൻ, വി ശാന്തകുമാർ, പി എസ്‌ ഹരികുമാർ, വി എച്ച്‌ സജു, എസ്‌ ബിന്ദു. ക്രഡൻഷ്യൽ: ക്ലൈനസ്‌ റൊസാരിയോ (കൺവീനർ), എൻ സുന്ദരംപിള്ള, അഞ്ചുതെങ്ങ്‌ സുരേന്ദ്രൻ, എസ്‌ ഷോലിത, എൻ എസ്‌ നവനീത്‌. രജിസ്‌ട്രേഷൻ: ഡി മോഹൻ (കൺവീനർ), നാലാഞ്ചിറ ഹരി, എം സുന്ദരം, വി ആർ വിജയകുമാർ, ജി അനിരുദ്ധൻ. 
 
പ്രതിനിധി സമ്മേളന നഗറിൽ രാവിലെ ആർ രാമു പതാക ഉയർത്തി.  400 പ്രതിനിധികളും ഭാരവാഹികളും  മേൽകമ്മിറ്റി പ്രതിനിധികളും ഉൾപ്പെടെ 445 പേർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി ജയൻബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പുല്ലുവിള സ്‌റ്റാൻലി കണക്കും അവതരിപ്പിച്ചു. തുടർന്ന്‌, റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു. 
 
രണ്ടു ദിവസ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന നേതാക്കളായ മന്ത്രി വി ശിവൻകുട്ടി, കെ എസ്‌ സുനിൽകുമാർ, കെ ഒ ഹബീബ്‌, സി കെ ഹരികൃഷ്‌ണൻ, പി എസ്‌ മധുസൂദനൻ, ജോസ്‌ ടി എബ്രാഹം, കെ എൻ ഗോപിനാഥ്‌ എന്നിവർ പങ്കെടുക്കും. 
 
തിങ്കളാഴ്‌ച ചർച്ച പൂർത്തിയാക്കി റിപ്പോർട്ട്‌ അംഗീകരിച്ചശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. തുടർന്ന്‌ വൈകിട്ട്‌ സമാപന പൊതുസമ്മേളനം തിരുവല്ലം ശിവരാജൻ നഗറിൽ (കെഎസ്‌ആർടിസി പാർക്കിങ്‌ ഗ്രൗണ്ട്‌) സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. 
 

വിജയമോഹിനി മിൽ തുറക്കുക

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ കീഴിലെ തിരുവനന്തപുരത്തെ തിരുമലയിലെ വിജയമോഹിനി മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന്‌ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  
 
   രണ്ട് വർഷത്തിലധികമായി അടച്ചുപൂട്ടിയിട്ട്‌. നാനൂറോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നിരാശ്രയരായി. കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അടച്ച് പൂട്ടലും  വിൽപ്പന നയങ്ങളുമാണ് മില്ലുകൾ  പൂട്ടാൻ കാരണം. സംസ്ഥാന സർക്കാരും ട്രേഡ് യൂണിയൻ നേതാക്കളും ഇടപെട്ടിട്ടും കേന്ദ്രം അവഗണിക്കുകയാണ്.വിജയമോഹിനി  മിൽ ഉൾപ്പെടെ നാഷണൽ ടെക്സ്റ്റൈ ൽ കോർപറേഷനിലെ തൊഴിലാളികൾക്ക് തടഞ്ഞുവച്ച വേതനവും  ബോണസും പിരിഞ്ഞുപോയ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top