27 April Saturday

പേരൂർക്കട - മൺവിള കുടിവെള്ള പൈപ്പ് ലൈൻ നവീകരണ പദ്ധതി‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

പേരൂർക്കട

പേരൂർക്കട - മൺവിള കുടിവെള്ള പൈപ്പ് ലൈൻ നവീകരണത്തിന്റെ നിർമാണം ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കിഫ്ബിയിൽനിന്ന് 58.5 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം. പേരൂർക്കട മുതൽ മൺവിളവരെ വരെയുള്ള കാലപ്പഴക്കം ചെന്ന 900 എംഎം കോൺക്രീറ്റ് പൈപ്പ് മാറ്റി 1200 എംഎംന്റെ എം എസ് പൈപ്പ് സ്ഥാപിക്കും.15.5 കിലോമീറ്റർ നീളത്തിലുള്ള പൈപ്പ് ലൈനാണ് പുനഃസ്ഥാപിക്കുന്നത്. ഇതോടെ  വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കട, മണ്ണന്തല, കുടപ്പനക്കുന്ന്, കഴക്കുട്ടം മണ്ഡലത്തിലെ പോങ്ങുംമൂട്, ലയോള, മൺവിള ടാങ്കുകളിൽ വെള്ളത്തിന്റെ പരിധി വർധിപ്പിക്കാൻ സാധിക്കും. ഈ ടാങ്കുകളിൽ നിന്നുള്ള കുടിവെള്ള വിതരണം സുഗമമാക്കാനും പദ്ധതി പ്രയോജനപ്പെടും. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതോടെ പേരൂർക്കട ഭാഗത്തുള്ള നിരന്തരമായ പൈപ്പ് പൊട്ടലിനും പരിഹാരമാകും. വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ജമീലാ ശ്രീധരൻ, കൗൺസിലർമാരായ എം എസ് കസ്തൂരി, ആർ സുരകുമാരി തുടങ്ങിയവർ പങ്കെടുത്തു.വാർഡ് കൗൺസിലർ ജയചന്ദ്രൻ സ്വാഗതവും വാട്ടർ അതോറിറ്റി ചീഫ് എൻജീനിയർ എസ് സേതു കുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top