26 April Friday

റേഷൻ കാർഡ് ആധാർ ലിങ്കിങ്: റേഷൻ കടകളിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
തിരുവനന്തപുരം
എൻഎഫ്എസ്എ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ നമ്പർ  റേഷൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നത്‌ സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്കിലെ വിവിധ റേഷൻ കടകളിൽ പരിശോധന നടത്തി. ആധാർ ലിങ്കിങ്ങിൽ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പരിശോധനയിൽ 23–-ാം നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് എഎവൈ കാർഡുകളിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലെന്ന്‌ കണ്ടെത്തി. ഇത്‌ സംബന്ധിച്ച് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക്‌ നിർദേശം നൽകി.
 ഒരു അംഗവും രണ്ട് അംഗങ്ങളും മാത്രമുള്ള എൻഎഫ്എസ്എ റേഷൻ കാർഡുകളുടെ ആധാർ ലിങ്കിങ് ഫെബ്രുവരി പതിനഞ്ചിനകം പൂർത്തിയാക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top