26 April Friday

കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കർഷക സംഘം ജില്ലാ സമ്മേളനം നെടുമങ്ങാട് ആറ്റിങ്ങൽ സുകുമാരപിള്ള നഗറിൽ (ധനലക്ഷ്മി ഓഡിറ്റോറിയം) കിസാൻസഭാ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം

കർഷകപ്പോരാട്ടങ്ങളുടെ ത്യാഗോജ്വല ചരിത്രം തുടിക്കുന്ന നെടുമങ്ങാട്ട്‌ കർഷക സംഘം ജില്ലാസമ്മേളനത്തിന്‌ പ്രൗഢഗംഭീര തുടക്കം. ജില്ലാ പ്രസിഡന്റ്‌ വി എസ്‌ പത്മകുമാർ പതാക ഉയർത്തി. ആറ്റിങ്ങൽ സുകുമാരപിള്ള നഗറിൽ കിസാൻസഭാ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. വി എസ്‌ പത്മകുമാർ അധ്യക്ഷനായി. ബി ബാലചന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജി രാജൻ, ആർ മധു എന്നിവർ അനുസ്മരണ പ്രമേയവും സി ലെനിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, കോലിയക്കോട്‌ കൃഷ്‌ണൻ നായർ, ഗോപി കോട്ടമുറിക്കൽ, എസ്‌ കെ പ്രീജ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയി, ഡി കെ മുരളി, ഐ ബി സതീഷ്‌, മുരളി പെരുനെല്ലി, കർഷക സംഘം ജില്ലാ സെക്രട്ടറി  കെ സി വിക്രമൻ, കെ എസ് സുനിൽകുമാർ, ഷെയ്‌ഖ്‌ പി ഹാരിസ്‌, ഡോ. ഷിജൂഖാൻ, എം എം ബഷീർ, ഹരിഹരൻപിള്ള, പി എസ് പ്രശാന്ത്, ചെറ്റച്ചൽ സഹദേവൻ, സി എസ് ശ്രീജ എന്നിവർ സംസാരിച്ചു.
മുതിർന്ന കർഷകസംഘം നേതാക്കളായ എസ് കെ ആശാരി, വിലാസിനി എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ ജയദേവൻ സ്വാഗതം പറഞ്ഞു. വി എസ് പത്മകുമാർ, ആർ രാജ്മോഹൻ, എസ് ജയചന്ദ്രൻ, പി എസ് പ്രശാന്ത്, സി സുഗത എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ബി മുരളീധരൻ (മിനിറ്റ്‌സ്‌), വി ജോയി (പ്രമേയം), എം എം ബഷീർ (ക്രെഡൻഷ്യൽ), എസ് ഹരിഹരൻപിള്ള (രജിസ്ട്രേഷൻ) എന്നിവർ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. ഞായർ വൈകിട്ട്‌ നാലിന്‌ കല്ലിംഗൽ കാട്ടായിക്കോണം അരവിന്ദൻ നഗറിൽ പൊതുസമ്മേളനം കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വാളിക്കോട്‌ ജങ്‌ഷനിൽനിന്ന്‌ കർഷകറാലിയുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top