26 April Friday

സൗരോർജ നഗരമാകാൻ തിരുവനന്തപുരം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

 സൗരോർജ നഗരമാകാൻ തിരുവനന്തപുരം

തിരുവനന്തപുരം 
തിരുവനന്തപുരത്തെ സൗരോർജ നഗരമാക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ധാരണപത്രം ചൊവ്വാഴ്‌ച ഒപ്പിടും. അനെർട്ടാണ്‌ നോഡൽ ഏജൻസി. വിവിധ സോളാർ പദ്ധതികൾ ഇതുവഴി നടപ്പാക്കും. 
ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടു കൂടിയ സൗരോർജ നിലയങ്ങൾ,നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാണ് നടപ്പാക്കുന്നത്‌. വിവിധ തരം ഹരിതോർജ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യും. ജർമനി ആസ്ഥാനമായ കമ്പനിയാണ്‌ ടെക്‌നിക്കൽ കൺസൽട്ടൻസി.ജർമൻ എംബസി അധികൃതരും അനെർട്ട്‌ സിഇഒയുമാണ്‌  ധാരണപത്രം ഒപ്പിടുന്നത്‌.
സൗരോർജ നഗരം, തിരുവനന്തപുരം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top