27 April Saturday
വെഞ്ഞാറമൂട് കൊലപാതകത്തിൽ വ്യാജപ്രചാരണം

മനോരമ പത്രം കത്തിച്ച് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കന്യാകുളങ്ങരയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡ​ന്റ് വി വിനീതി​ന്റെ നേതൃത്വത്തിൽ മനോരമ പത്രം കത്തിക്കുന്നു

നെടുമങ്ങാട് 
‘രക്തസാക്ഷികളെയും കുടുംബത്തെയും അപമാനിച്ച് വാർത്തയെഴുതിയ മലയാള മനോരമയുടെ നെറികെട്ട മാധ്യമ ധർമ്മം തിരിച്ചറിയുക' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ മനോരമ പത്രം കത്തിച്ച് പ്രതിഷേധിച്ചു.  
 
ചൊവ്വാഴ്ച ബ്ലോക്കിലെ 105 യൂണിറ്റ് കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. കന്യാകുളങ്ങര യൂണിറ്റ് കേന്ദ്രത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡ​ന്റ് വി വിനീതും ചന്തമുക്കിൽ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് ആർ ഷൈൻലാലും ഉദ്ഘാടനം ചെയ്തു. 
 
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ജെ യഹിയ, ബ്ലോക്ക് സെക്രട്ടറി എൽ എസ് ലിജു,  പ്രസിഡ​ന്റ് എസ് കവിരാജ്, ട്രഷറർ എം മനീഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top