27 April Saturday

സംയുക്ത സമരസമിതി ടൈറ്റാനിയം 
ഫാക്ടറി വളയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
തിരുവനന്തപുരം
ടൈറ്റാനിയം മേഖലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന്‌ ടൈറ്റാനിയം ഫാക്ടറി വളയുന്നു. കമ്പനിയുടെ തെക്ക്‌, വടക്ക്‌, കിഴക്ക്‌ മേഖലയിലുള്ളവർക്ക്‌ 25 ശതമാനം തൊഴിൽ സംവരണം നൽകുക, അൺ സ്‌കിൽഡ്‌ നിയമനങ്ങൾ പ്രദേശവാസികൾക്കായി സംവരണം ചെയ്യുക, കമ്പനി ക്യാമ്പസിൽ ആശുപത്രി സ്ഥാപിച്ച്‌ പ്രദേശവാസികൾക്ക്‌ ചികിത്സാ സൗകര്യം ഉറപ്പാക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആഗ സ്‌ത്‌ 24ന്‌ സൂചനാ സമരം നടത്തിയിട്ടും കമ്പനി മാനേജ്‌മെന്റ്‌ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനെതിരെയാണ്‌ കമ്പനി വളയൽ സമരം സംഘടിപ്പിക്കാൻ സമിതി നേതൃയോഗം തീരുമാനിച്ചത്‌. 
യോഗം ബി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ്‌ വേളി എസ്‌ മദനൻ അധ്യക്ഷനായി.  സെക്രട്ടറി കെ വി അനിൽകുമാർ, കരിക്കകം സദാശിവൻ, രതികുമാർ, മാധവപുരം വിനു, വിക്രമൻനായർ, സുലൈമാൻ കൊച്ചുവേളി, സുദർശനൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top