26 April Friday

പാങ്ങോട്ട്‌ കോൺഗ്രസ്‌–-എസ്ഡിപിഐ-–- വെൽഫയർ പാർടി സഖ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
വെഞ്ഞാറമൂട്
പാങ്ങോട് പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എസ്ഡിപിഐയുമായും -വെൽഫയർ പാർടിയുമായും സഖ്യമുണ്ടാക്കി. ആകെ 19 അംഗങ്ങളുള്ള ഭരണസമിതിയിൽ എൽഡിഎഫ് 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫയർ പാർടി 2 എന്നിങ്ങനെയാണ് കക്ഷി നില. വെള്ളിയാഴ്ച സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് അംഗങ്ങൾക്ക് 8 വോട്ടാണ് ലഭിച്ചത്. 
കോൺഗ്രസിന് 11 വോട്ടും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെ അവിശുദ്ധ കൂട്ടുകെട്ട്‌ പല സന്ദർഭത്തിലും മറനീക്കി പുറത്തു വന്നു. പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ സിപിഐ എമ്മിനെ പിന്തുണച്ചിരുന്നു. 
തുടർന്ന് വർഗീയ കക്ഷിയായ എസ്ഡിപിഐ പിന്തുണയിൽ ഭരിക്കേണ്ട എന്ന തീരുമാനത്തെ തുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കുകയായിരുന്നു. സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരെ പങ്കിട്ടെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് അവിശുദ്ധ സഖ്യം. 
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർടി കോൺഗ്രസിന് വോട്ട് ചെയ്യുകയും പകരം വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർടിയുടെ സ്ഥാനാർഥിക്ക് കോൺഗ്രസും വോട്ട് ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top