27 April Saturday

ലഹരിക്കെതിരെ ഗോ...ൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായ ഗോള്‍ ചലഞ്ച് കിഴക്കേക്കോട്ട ശ്രീചിത്തിര തിരുനാൾ പാർക്കിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

മയക്കുമരുന്നിനെതിരെ ഫുട്‌ബോ ൾ ലഹരിയുമായി തിരുവനന്തപുരം നഗരസഭയും. ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ തുടക്കമായതോടെ തലസ്ഥാന നഗരിയും അത്‌ ആഘോഷമാക്കുകയാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മയക്കുമരുന്ന്‌ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ ഗോൾ ചലഞ്ച് കിഴക്കേക്കോട്ട ശ്രീചിത്തിര തിരുനാൾ പാർക്കിൽ മേയർ ആര്യ രാജേന്ദ്രൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. പാർക്കിലെ എൽഇഡി സ്ക്രീനിൽ ലോകകപ്പ്‌ ഫുട്ബോൾ  മത്സരം തത്സമയം കാണാനുള്ള ക്രമീകരണവുമുണ്ട്‌. 
 
ക്വാർട്ടർ ഫൈനൽ മുതൽ നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ മത്സരം കാണാനുള്ള സംവിധാനവും നഗരസഭ ഒരുക്കും. ഡപ്യൂട്ടി മേയർ പി കെ രാജു, ഫോർട്ട് എസിപി എസ്‌ ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top