26 April Friday
സിപിഐ എം പാറശാല ഏരിയാ പൊതുസമ്മേളനം

പോരായ്മകളുടെ തിരുത്തൽ
ശക്തിയാകണം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
പാറശാല
മോദി ഭരണത്തിലൂടെ തീവ്രവർഗീയത വൻസന്നാഹങ്ങളോടെ നമ്മുടെ നാടിനെ പിന്നോട്ടുവലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറി​ന്റെ കൈകളിലെത്തിയ ഇന്ത്യ ഇന്ന് വർഗീയ വിദ്വേഷ രാഷ്ട്രീയത്തിലേക്ക്‌ എത്തി. കോൺഗ്രസി​ന്റെ ദൗർബല്യമാണ് ഇതിലേക്ക് നയിച്ചത്. ഇത്തരം പോരായ്മകളുടെ തിരുത്തൽശക്തികളായി നാം മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ എം പാറശാല ഏരിയ സമ്മേളന സമാപനത്തോട്‌ അനുബന്ധിച്ച് വെർച്വൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.  
സമൂഹതാൽപ്പര്യത്തിനുവേണ്ടി പാർടി ഏറ്റെടുക്കുന്ന പ്രവൃത്തികളെ ജനം നെഞ്ചോട് ചേർക്കുന്നുണ്ടെങ്കിലും വികസനത്തെ തകർക്കുന്ന നിലപാടാണ് പ്രതിപക്ഷത്തി​ന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ കമ്മിറ്റിയംഗം കടകുളം ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, പാർടി അംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വെബിനാറിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top