08 May Wednesday

ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

നെയ്യാറ്റിന്‍കര ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ

നെയ്യാറ്റിൻകര 
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പുതിയതുറ സ്വദേശി ജോയി, സുഹൃത്ത് എന്നിവർ ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ചൊവ്വ വൈകിട്ട് നാലോടെ നെയ്യാറ്റിൻകര  സ്വദേശാഭിമാനി ടൗൺഹാളിന് മുന്നിലാണ് സംഭവം. ഉടൻ പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണച്ചു.
 
 ചൊവ്വ വൈകിട്ട് നാലേമുക്കാലോടെ മ‍ഞ്ചവിളാകത്തിന് സമീപം മലയിക്കടയിൽ ഓടിക്കൊണ്ടിരുന്ന നാനോ കാറിനും തീപിടിച്ചു. മഞ്ചവിളാകം ഇടഞ്ഞി  ആശ്രമത്തിന്റേതാണ് വാഹനം. കാറോടിച്ചിരുന്നത് സുശീലാഭായിയായിരുന്നു. ഇവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ എൻജിന്റെ ഭാ​ഗത്തുനിന്നാണ്  പുകയുയർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top