26 April Friday

3 സിഎസ്എൽടിസി തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
തിരുവനന്തപുരം
ജില്ലയിലെ കോവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടാനായി  മൂന്ന് കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ചെറിയ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗികളെ ചികിത്സിക്കാനാണ് സിഎസ്എൽടിസികൾ പ്രവർത്തിക്കുന്നത്. പേരൂർക്കട ഇഎസ്ഐ ആശുപത്രി, നെടുമങ്ങാട് റിംസ് ആശുപത്രി, എഫ്എച്ച്സി ചെങ്കൽ എന്നിവയെയാണ് സിഎസ്എൽടിസികളായി പ്രഖ്യാപിച്ചത്‌. തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള പേരൂർക്കട സർക്കാർ ഇഎസ്ഐ ആശുപത്രിയിൽ 60 കിടക്കയോടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 
    നിലവിൽ സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ റിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ എഫ്എച്ച്സി എന്നീ ആശുപത്രികളെ സിഎസ്എൽടിസി ആയി ഉയർത്തി. റിംസ് ആശുപത്രിയിൽ 80 കിടക്കയും എഫ്എച്ച്സി ചെങ്കലിൽ 50 കിടക്കയും  അനുവദിച്ചിട്ടുണ്ട്. 
    സിഎസ്എൽടിസികളിൽ 20 ശതമാനം കിടക്കകൾ ഓക്‌സിജൻ സൗകര്യങ്ങളോടു കൂടിയുള്ളതാകണമെന്നും  ആവശ്യാനുസരണം ഓക്‌സിജൻ കിടക്കകളുടെ എണ്ണം കൂട്ടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top