26 April Friday

നവീകരിച്ച ചെമ്പകമംഗലം കടവ് നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ആര്യനാട്
നവീകരിച്ച ആര്യനാട് ചെമ്പകമംഗലം കടവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് 25ലക്ഷം ചെലവഴിച്ചാണ് നിർമിച്ചത്. ഏറെക്കാലമായി കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായിരുന്നു കടവ്‌. നാട്ടുകാർ നിരവധി തവണ ആര്യനാട് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജില്ലാപഞ്ചായത്ത്  നിർമാണം ഏറ്റെടുത്തത്.
    കടവിലേക്കുള്ള പ്രധാന റോഡുൾപ്പെടെ മനോഹരമായ രീതിയിലാണ്‌ നിർമാണം പൂർത്തിയാക്കിയത്.  ഇക്കോ ടൂറിസത്തിന്‌ അടക്കമുള്ള സാധ്യതകളും പ്രദേശത്തിനുണ്ട്‌. ജില്ലാ പഞ്ചായത്തംഗം വി വിജുമോഹൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സജീന കാസിം, ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top