08 May Wednesday

പല്ലന ആശാൻ സ്മാരകത്തിൽ 
കാവ്യാർച്ചനയും സെമിനാറും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

പല്ലന കുമാരകോടിയിൽ സംഘടിപ്പിച്ച കാവ്യാർച്ചനയും സെമിനാറും നിരൂപകൻ എം കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ്
കായിക്കര ആശാൻ സ്മാരകസമിതിയുടെ നേതൃത്വത്തിൽ പല്ലന കുമാരകോടി ആശാൻ സ്മാരകത്തിൽ സെമിനാറും കാവ്യാർച്ചനയും സംഘടിപ്പിച്ചു.   
നിരൂപകൻ  എം കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്  ചെറുന്നിയൂർ ജയപ്രകാശ്  അധ്യക്ഷനായി.   ഒരു വർഷമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ നടത്തുന്ന  ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്  മഹാകവിയുടെ സമാധിസ്ഥലമായ പല്ലന കുമാരകോടിയിൽ പല്ലന ആശാൻ സാംസ്കാരിക സമിതിയുമായി ചേർന്ന് സെമിനാറും കാവ്യാർച്ചനയും സംഘടിപ്പിച്ചത്.  ട്രഷറർ ബി ഭുവനേന്ദ്രൻ പ്രഭാഷണം നടത്തി. 
പല്ലന സ്മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു മുഖ്യാതിഥിയായി. 
സി എൻ നമ്പി, എച്ച് ശാന്തൻ, ഡോ. എം ആർ രവീന്ദ്രൻ, കരവാരം രാമചന്ദ്രൻ, കരുവാറ്റ പങ്കജാക്ഷൻ, ജെയിൻ, വക്കം സ്മാരക സമിതി സെക്രട്ടറി തിലകരാജൻ, അസോസിയേഷൻ ഗവേണിങ്‌ ബോഡി അംഗം ശ്യാമപ്രകാശ് എന്നിവർ സംസാരിച്ചു.  തുടർന്ന്‌  വിദ്യാർഥികളുടെ നേതൃത്വത്തിൽ  കാവ്യാർച്ചനയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top