26 April Friday

ബിജെപി വനിതാനേതാവ് സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

അജന്തയെ സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി 
അഡ്വ. ആർ ജയദേവൻ ഷാൾ അണിയിക്കുന്നു

നെടുമങ്ങാട് 
ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കും. നെടുമങ്ങാട് നഗരസഭ നെട്ട വാർഡിലെ വനിതാ വാർഡുതല നേതാവും വാർഡിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന  പി അജന്തയാണ് ബിജെപി അംഗത്വം രാജിവച്ച് ഇടതു ചേരിയിൽ എത്തിയത്. 
 
സ്വീകരണയോഗം സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. പൂവത്തൂർ ലോക്കൽ  സെക്രട്ടറി ആർ മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് സിന്ധു, കെ ആർ രഞ്ജിത് കൃഷ്ണ, മുൻ നെട്ട കൗൺസിലർ രേണുകാദേവി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top