27 April Saturday
കെഎസ്ആർടിസി പുനരുജ്ജീവനം

സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

യാത്രാ ഫ്യൂവൽസ് കിളിമാനൂർ ഡിപ്പോയിൽ മന്ത്രി വി ശിവൻകുട്ടി
ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പൊതുമേഖലാ എണ്ണക്കമ്പനിയുമായി ചേർന്ന് കോർപറേഷൻ ആരംഭിച്ച യാത്രാ ഫ്യൂവൽസ് കിളിമാനൂർ ഡിപ്പോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, ജി ജി ഗിരി കൃഷ്ണൻ, എൻ സരളമ്മ, എൻ എസ് അജ്മൽ, വിനായക് മാലി, ആർ വിഷ്ണു, ജി മുരളീധരൻ, കെ എസ് ഗിരീഷ്, ഐ ജി ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു. എക്സി. ഡയറക്ടർ ആർ ചന്ദ്രബാബു സ്വാഗതവും കെ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top