26 April Friday

വക്കം പഞ്ചായത്തിനെതിരെ കോൺഗ്രസ്–-ബിജെപി വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
ആറ്റിങ്ങൽ
വക്കം  പഞ്ചായത്ത് ഭരണസമിതിക്കെതിരെ  കോൺഗ്രസ്, ബിജെപി വ്യാജ പ്രചാരണം. വക്കം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി ഡോക്‌ടർ ഡ്യൂട്ടിക്ക്‌ ഉണ്ടായിട്ടും  ഇല്ലെന്ന്‌ പ്രചരിപ്പിച്ച്‌ ബിജെപി സമരം ചെയ്‌തിരുന്നു.  പഞ്ചായത്ത്‌ വാഹനം സെക്രട്ടറി ദുരുപയോഗം ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ കോൺഗ്രസും അനാവശ്യ സമരം നടത്തിയിരുന്നു. സമൂഹ അടുക്കളയ്‌ക്കെതിരെയും വ്യാജ പ്രചാരണവുമായി കോൺഗ്രസ്‌ രംഗത്ത്‌ വന്നിരുന്നു. അടുക്കളയുടെ  പ്രവർത്തനം അവസാനിപ്പിച്ചതായി കോൺഗ്രസുകാരനായ പഞ്ചായത്ത്‌ അംഗം സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ അവർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. 
 
 ഒറ്റക്കെട്ടായിനിന്ന് കോവിഡ് മഹാമാരിയെ ചെറുക്കേണ്ട സാഹചര്യത്തിൽ കോൺഗ്രസും ബിജെപിയും തരംതാണ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും സിപിഐ എം വക്കം ലോക്കൽ സെക്രട്ടറി അജയകുമാർ പ്രസ്താവനയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top