27 April Saturday

നവകേരള പുരസ്കാരം പൂവച്ചൽ 
പഞ്ചായത്തിന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

പൂവച്ചൽ പഞ്ചായത്തിനുള്ള നവകേരള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ സമ്മാനിക്കുന്നു

കാട്ടാക്കട
ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരള പുരസ്കാരം പൂവച്ചൽ പഞ്ചായത്തിന് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ഒപ്പിട്ട പ്രശസ്തി പത്രവുമാണ് പുരസ്കാരം.
 യോഗം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ പുരസ്കാരം സമ്മാനിച്ചു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ, വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി, പഞ്ചായത്ത് സെക്രട്ടറി എസ് പ്രവീൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
എഡിഎം സഫീർ മുഹമ്മദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ ഡി ഹുമയൂൺ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ തസ്ലീം, ഒ ഷീബ, സൗമ്യ ജോസ് തുടങ്ങിയവർ പങ്കെടുത്തു. ടി സനൽകുമാർ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top