26 April Friday

പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ്‌ മന്ദിരം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ്‌ മന്ദിരം മന്ത്രി കെ രാജൻ 
ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
വർക്കല മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജിന് നിർമിച്ച സ്മാർട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി. വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസിനും സ്മാർട്ട് കെട്ടിടം എന്ന ആശയത്തിന്റെ ഭാഗമായി, വി ജോയ് എംഎൽഎയുടെ ശ്രമഫലമായാണ്‌ നിർമാണത്തിന് 44 ലക്ഷം രൂപ അനുവദിച്ചത്‌. 
 
കലക്ടർ ഡോ. നവജ്യോത് ഗോസ, പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ബേബി സുധ, ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം മാധവൻകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഹാസ്, അഫ്സൽ, രമ്യ, വിവിധ പാർടി നേതാക്കളായ സജീവ് ഹാഷിം, മണിലാൽ, മോഹനൻ, വർക്കല സജീവ്, എ കെ നിസാർ, വർക്കല തഹസിൽദാർ കെ ജി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top