02 May Thursday

പരിസ്ഥിതിലോല മേഖല: ബഹുജന പ്രക്ഷോഭം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

 

തിരുവനന്തപുരം
അമ്പൂരി, കള്ളിക്കാട്‌ പഞ്ചായത്തുകളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്‌ഇസഡ്‌) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ബഹുജന പ്രക്ഷോഭം. അമ്പൂരി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വഴുതക്കാട്‌ വനം വകുപ്പ്‌ ആസ്ഥാനത്ത്‌ പകൽ 11‌നാണ്‌ പ്രക്ഷോഭമെന്ന്‌ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. കൃഷിയിടങ്ങളും ജനവാസമേഖലകളും ഉൾപ്പെട്ട പഞ്ചായത്തുകളിൽ പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങൾ മാത്രമാണ്‌ നടക്കുന്നത്‌. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക്‌ കൃഷിഭൂമി ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവരും. 
നെയ്യാർ വന്യജീവി സങ്കേതത്തിന്‌ സമീപമുള്ള വനപ്രദേശവും ജനവാസമേഖലയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്‌. അതിനാൽ നെയ്യാർ മേഖലയിൽ മാത്രമായി ഇഎസ്‌ഇസഡ്‌ നിജപ്പെടുത്തണമെന്നാണ്‌ ആവശ്യം. അമ്പൂരി ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ ഫാ. ജേക്കബ്‌ ചീരംവേലിൽ, ഡോ. സാബു ജോസഫ്‌, തോമസ്‌ മംഗലശ്ശേരി, ‌മോഹൻ കാലായി, സന്തോഷ്‌ ചൈതന്യ എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top