26 April Friday
കർഷകർക്ക്‌ ഐക്യദാർഢ്യം

ഡിവൈഎഫ്ഐ രാപ്പകൽ സമരം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
 
കോവളം
കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി  വിഴിഞ്ഞത്ത് രാപ്പകൽ സമരം ആരംഭിച്ചു. സിപിഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ ഉദ്ഘാടനംചെയ്തു. 24 മണിക്കൂറാണ് സമരം. 
ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മുബാറക് ഷാ സ്വാഗതം പറഞ്ഞു. സിപിഐ എം  ഏരിയ കമ്മിറ്റി അംഗം കെ ജി സനൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശിജിത് ശിവസ് തുടങ്ങിയവർ സംസാരിച്ചു.
സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക സെമിനാർ  ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനംചെയ്തു. സെമിനാറിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം വി മൻമോഹൻ, പികെഎസ് സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, കർഷകസംഘം കോവളം ഏരിയ പ്രസിഡന്റ്‌  പി ചന്ദ്രകുമാർ, വിനോദ് വൈശാഖി, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ശ്രീകുമാരി, വി എൻ വിനോദ്, കെ എസ് സജി, പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌  പാറവിള വിജയകുമാർ, വിഴിഞ്ഞം സ്റ്റാൻലി, ബിനുകുമാർ, ആർ വിനായകൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനങ്ങൾ സമരത്തിന് അഭിവാദ്യമർപ്പിച്ച് സമരകേന്ദ്രത്തിലേക്ക് പ്രകടനം നടത്തി. വിവിധ മേഖലാ കമ്മിറ്റികൾ കലാപരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന്‌ സമാപനയോഗം ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി അനൂപ് ഉദ്ഘാടനംചെയ്യും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top