26 April Friday

റോഡരികിൽ മാലിന്യം തള്ളിയയാൾ പിടിയിൽ; 3500 രൂപ പിഴ ചുമത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം 

ലോക്‌ഡൗണിന്റെ മറവിൽ റോഡിൽ മാലിന്യം തള്ളിയ ആളെ പിടികൂടി. നന്ദൻകോട്‌  ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപമുള്ള പൈപ്പ് ലൈൻറോഡിൽ മാലിന്യം നിക്ഷേപിച്ചയാളെയാണ്‌ പിടികൂടിയത്‌. 3500 രൂപ പിഴ ചുമത്തി.   ദേവസ്വം ബോർഡ് സ്വദേശി ജി ബി പ്രശാന്താണ്‌  രണ്ട്‌ ചാക്ക് മാലിന്യം‌  റോഡരികിൽ തള്ളിയത്‌. ചാക്കുകളിൽ ഉപയോഗിച്ചശേഷമുള്ള മാസ്ക്, ഗ്ലൗസ്, കുട്ടികളുടെ ഡയപ്പർ തുടങ്ങിയവ ഉൾപ്പടെയുള്ളവയാണ്‌ ഉണ്ടായിരുന്നത്‌‌. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു‌ മാലിന്യം തള്ളൽ. ക്രൈസ്റ്റ് നഗർ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇവിടം നിരീക്ഷണത്തിലായിരുന്നു. മാലിന്യം നിരത്തിൽ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top