08 May Wednesday

കഴക്കൂട്ടത്തിന്‌ 556 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
തിരുവനന്തപുരം
സംസ്ഥാന ബജറ്റിൽ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി അനുവദിച്ചു. നിലവിൽ നടന്നുവരുന്ന 70 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് പുറമെയാണിത്. കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ ഐടി പാർക്ക് വികസനത്തിന് ഏഴു കോടി അനുവദിച്ചു. കഴക്കൂട്ടം മണ്ഡലത്തിനായി ബജറ്റിൽ 556 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചത് വികസനമുന്നേറ്റത്തിന് കരുത്തുപകരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.കഴക്കൂട്ടം ടെക്നോപാർക്ക് വികസനം –- 22 കോടി. സൊസൈറ്റി ജങ്‌ഷൻ-–- ശ്രീകാര്യം റോഡ് നവീകരണം –-75 കോടി.പൗണ്ടുകടവ്, വലിയവേളി, ഒരു വാതിൽകോട്ട, കുളത്തൂർ ഹയർ സെക്കൻഡറി സ്കൂൾ, മണ്ണന്തല, വയമ്പാച്ചിറ എന്നിവിടങ്ങളിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം –- 100 കോടി.കാര്യവട്ടം–- -ചേങ്കോട്ടുകോണം റോഡ് നവീകരണം –- 50 കോടി. കഴക്കൂട്ടം –- -ശ്രീകാര്യം- –- ആക്കുളം സ്വീവേജ് പദ്ധതി –- 50 കോടി. കാര്യവട്ടെ കേരള സർവകലാശാലയുടെ റോഡിന് ഇരുവശത്തുമുള്ള ക്യാമ്പസുകളെ ബന്ധിപ്പിച്ച് മേൽപ്പാലമോ, അടിപ്പാതയോ നിർമാണം –- 25 കോടി.കാര്യവട്ടം ഗവ. കോളേജ് ലേഡീസ് ഹോസ്റ്റൽ–- 12 കോടി. മണ്ണന്തല എൻസിസി ആസ്ഥാനമന്ദിരം –- 10 കോടി. കാര്യവട്ടം ഗവ. കോളേജിൽ പുതിയ അക്കാദമിക്ക്‌ ബ്ലോക്ക്‌ –- 12 കോടി. ചാക്ക-–- കൊല്ലപെരുവഴി പാർവതീപുത്തനാർ സംരക്ഷണഭിത്തി  –- 10 കോടി.തെറ്റിയാർതോട് നവീകരണം –- 10 കോടി. കേശവദാസപുരം കട്ടച്ചൽക്കോണം സ്കൂളിന് പുതിയ കെട്ടിടം –- 5 കോടി. കാട്ടായിക്കോണം യുപിഎസിന് പുതിയ കെട്ടിടം –- 5 കോടി. ചേങ്കോട്ടുകോണം എൽപിഎസിന് പുതിയ കെട്ടിടം–- 2 കോടി.ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കെട്ടിടം –-  5 കോടി. പാണൻവിള-–- പാറോട്ടുകോണം–- -കരിയം റോഡ്‌ ടാറിങ്‌ –- 5 കോടി. കഴക്കൂട്ടം വനിതാ ഐടിഐ ഓഡിറ്റോറിയം –- 1 കോടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top