26 April Friday

കുട്ടിപ്പള്ളിക്കൂടം പഠിക്കാൻ ഐപിഎസുകാരും

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കല്ലാർ കൊങ്ങമരത്തിൻമൂട് സെറ്റിൽമെന്റിലെ കുട്ടിപ്പള്ളിക്കൂടം വിദ്യാർഥികൾ ഐപിഎസ് ഉദ്യോഗസ്ഥർക്കൊപ്പം

 വിതുര 

കോവിഡ്‌കാലത്ത്‌ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പൊലീസും വിതുരയിലെ പൊലീസും ചേർന്ന്‌ ഒരുക്കിയ കുട്ടിപ്പള്ളിക്കൂടം ഹിറ്റ്‌. പള്ളിക്കൂടത്തെപ്പറ്റി പഠിക്കാനായി ഐപിഎസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. നാഷണൽ പൊലീസ് അക്കാദമിയിൽനിന്നാണ്‌ കേരള പൊലീസിനെക്കുറിച്ച് പഠിക്കാൻ 37 ഉദ്യോഗസ്ഥരെത്തിയത്‌. കല്ലാർ കൊങ്ങമരത്തിൻമൂട് സെറ്റിൽമെന്റിലെ കുട്ടിപ്പള്ളിക്കൂടമാണ്‌ സംഘം സന്ദർശിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും കേഡറ്റുകളുടെയും നേതൃത്വത്തിൽ കുട്ടിപ്പള്ളിക്കൂടങ്ങൾ ഇപ്പോഴും സജീവമാണ്. 2030നകം വിതുരയിലെ വിവിധ സെറ്റിൽമെന്റുകളിലെ മിടുക്കരായ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകി പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് കുട്ടിപ്പള്ളിക്കൂടം പദ്ധതിയുടെ ലക്ഷ്യം. 
വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീജിത്ത്‌, പിടിഎ പ്രസിഡന്റ് എ സുരേന്ദ്രൻ, സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ എന്നിവർ സംഘത്തെ സ്വീകരിച്ചു. എസ്പിസി അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറും എക്‌സൈസ് വിജിലൻസ് എസ്പിയുമായ കെ മുഹമ്മദ് ഷാഫി, ജില്ലാ അഡീഷണൽ എസ്പി ഇ എസ് ബിജുമോൻ, നെടുമങ്ങാട്‌ ഡിവൈഎസ്പി സുൾഫിക്കർ, വിതുര എസ്ഐ വിനോദ്‌കുമാർ എന്നിവർ ഉദ്യോഗസ്ഥരെ അനുഗമിച്ചു. കെ അൻവർ, പ്രിയ ഐ വി നായർ, അൻസറുദ്ദീൻ, സിന്ധു, നിസാറുദ്ദീൻ, പ്രണവ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top