02 May Thursday
തപാൽ ജീവനക്കാരുടെ പണിമുടക്കിന്‌ ഐക്യദാർഢ്യം

എഫ്‌എസ്‌ഇടിഒ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
തിരുവനന്തപുരം
തപാൽ ജീവനക്കാർ ബുധനാഴ്‌ച നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പിഎംജി ഓഫീസിനു മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. എൻഎഫ്‌പിഇ അഡ്‌മിൻ യൂണിയൻ കേരള സർക്കിൾ പ്രസിഡന്റ്‌ സതീഷ്‌ കുമാർ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്‌, എൽഎസ്‌എസ്‌എ ജനറൽ സെക്രട്ടറി എസ്‌ വി ദീപക്‌, കെഎൽഎസ്‌എസ്എ സംസ്ഥാന പ്രസിഡന്റ്‌ കെ ഷൂജ, കെജിഒഎ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്‌, കെഎംസിഎസ്‌യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ എസ്‌ മീനു, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വർക്കലയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എ ഷാജഹാൻ വർക്കലയിലും അർച്ചന ആർ പ്രസാദ്‌ ആറ്റിങ്ങലിലും ഉദ്‌ഘാടനം ചെയ്‌തു. 
തപാൽമേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്‌റ്റോഫീസ്‌ സേവിങ്‌സ്‌ ബാങ്ക്‌, പോസ്‌റ്റൽ ലൈഫ്‌ ഇൻഷുറൻസ്‌ പദ്ധതികൾ സംരക്ഷിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിൽ നിയമനം നടത്തുക, ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ തപാൽ ജീവനക്കാർ പണിമുടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top