26 April Friday
പഴയകുന്നുമ്മേൽ പഞ്ചായത്ത്‌

രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ലൈഫ് രണ്ടാംഘട്ട പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ നവകേരളം സമ്പൂർണ സുരക്ഷിത ലൈഫ് ഭവന നിർമാണ പദ്ധതി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിപി മുരളി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാജേന്ദ്രൻ അധ്യക്ഷനായി.  ജി എൽ അജീഷ്, എസ് ദീപ, എസ് സിബി, കെ സുമ, ബി ഗിരിജകുമാരി, എസ് അനിൽകുമാർ (ജോണി ), ഷീജ സുബൈർ, സുമ സുനിൽ, എസ് ശ്രീലത,എൻ സലിൽ, രതി പ്രസാദ്, എൻ എസ് അജ്മൽ, എസ് രഘുനാഥൻ നായർ, കില ഫാക്കൽറ്റി എം സത്യശീലൻ, അസിസ്റ്റന്റ്‌ സെക്രട്ടറി എം ആർ ദീപ,  എസ് വി  ഷീബ,  നിഹാദ് എന്നിവർ സംസാരിച്ചു. 
 
സർവേയിലൂടെ കണ്ടെത്തിയ അതി ദരിദ്രരുടെ ആദ്യഘട്ട ആനുകൂല്യ വിതരണത്തിന്റെ ഭാഗമായി  17 വാർഡിലെ 17 പേർക്ക്‌ ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്തു. ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാജേന്ദ്രൻ അറിയിച്ചു.
 
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തുതല ജന ജാഗ്രതാ കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാജേന്ദ്രൻ ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടനാ ഭാരവാഹികൾ, ഘടകസ്ഥാപന ഉദ്യോഗസ്ഥർ, എക്സൈസ്,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത് . 15ന് മുമ്പ് വാർഡ്തല ജനജാഗ്രതാ കമ്മിറ്റികൾ രൂപീകരിക്കും. മികച്ച സൈനിക സേവനത്തിനുശേഷം വിരമിച്ച കുന്നുമ്മൽ തുളസീധരനെ സ്വാതന്ത്ര്യത്തിന്റെ 75–-ാമത് വാർഷികത്തിന്റെ ഭാഗമായി ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top