26 April Friday

പരസ്യപ്രചാരണം അവസാനിച്ചു; 
വിജയം ഉറപ്പിച്ച് നന്ദുരാജ്

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആർ പി നന്ദുരാജ് തുറന്ന വാഹനത്തിൽ ഒ എസ് അംബിക എംഎൽഎയ്ക്കൊപ്പം പതാകവീശി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആറ്റിങ്ങൽ  
ഉജ്വല റോഡ്  ഷോയോടെ ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത്  ഇടയ്ക്കോട് ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി  ആർ പി നന്ദു രാജിന്റെ പരസ്യപ്രചാരണം അവസാനിച്ചു. 
ഞായർ പകൽ  മൂന്നിന്‌  ഊരു പൊയ്കയിൽ  എൽഡിഎഫ് സ്ഥാനാർഥി ആർ പി നന്ദുരാജ് തുറന്ന ജീപ്പിൽ ഒ എസ് അംബിക എംഎൽഎക്കൊപ്പം വാദ്യമേളങ്ങളുടെയും നൂറുകണക്കിന് ഇരുചക്ര വാഹനത്തിന്റെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ഡിവിഷന് കീഴിലെ എട്ട് വാർഡുകളിലൂടെയും നടത്തിയ റോഡ്  ഷോ പ്രവർത്തകരെ ആവേശത്തേരിലേറ്റി. 
കോരാണിയിൽ നടന്ന  കൊട്ടി ക്കലാശത്തിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ അണിനിരന്നു.     ഏഴിനാണ്‌  ഉപതെരഞ്ഞെടുപ്പ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top