26 April Friday

യാത്രാ ഫ്യൂവൽസ് 
വികാസ് ഭവനിലും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
തിരുവനന്തപുരം
കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനായി ആരംഭിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്‌ലെറ്റാണ് വികാസ് ഭവനിലേത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു. കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ വികാസ് ഭവൻ ഡിപ്പോയിലെ ഔട്ട്‌ലെറ്റ്‌ തിങ്കൾ വൈകിട്ട് അഞ്ചിന്‌ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top