26 April Friday

വൈബ് ഫ്ലീ മാർക്കറ്റ് ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തിരുവനന്തപുരം 
 വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ്‌ സംഘടിപ്പിക്കുന്ന  ഫ്ലീ മാർക്കറ്റ് ചൊവ്വാഴ്‌ച അവസാനിക്കും. വൈകിട്ട്‌ ആറിന്‌  സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 
വി കെ പ്രശാന്ത് എംഎൽഎ നേതൃത്വം നൽകുന്ന വൈബ് സംഘടിപ്പിച്ച മൂന്നാമത്തെ ഫ്ലീ മാർക്കറ്റിൽ ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരുന്ന വിവിധ സാധനങ്ങളാണ് നാമമാത്രമായ നിരക്ക്‌  വാങ്ങി കൈമാറ്റം ചെയ്യപ്പെട്ടത്. 
എല്ലാ ദിവസവും പ്രവർത്തിക്കുന്ന സ്ഥിരം സംവിധാനമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. ഇതിനായി ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കാനും ഉദ്ദേശിക്കുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിനുള്ളിൽ കൈമാറ്റച്ചന്തയ്ക്ക് ഉതകുന്ന സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായവരുണ്ടെങ്കിൽ അറിയിക്കണമെന്ന് എംഎൽഎ അഭ്യർഥിച്ചു.  
ഫോൺ: 97781 94873, 70125 68303.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top