26 April Friday

വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ബോർഡംഗമായി പ്രൊഫ. ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തിരുവനന്തപുരം
"വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ' ഡയറക്ടർ ബോർഡ് അംഗമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫ. പി എൻ ശൈലജയെ  തെരഞ്ഞെടുത്തു.  2024 വരെയാണ് പുതിയ ഡയറക്ടർ ബോർഡിന്റ കാലാവധി. 
22 വർഷത്തിലേറെയായി  പക്ഷാഘാതം സംബന്ധിച്ച ഗവേഷണത്തിലും രോഗനിർണയത്തിലും  ചികിത്സയ്‌ക്കും പ്രൊഫ. പി എൻ ശൈലജ മേൽനോട്ടം വഹിക്കുന്നു. ഇന്ത്യൻ സ്‌ട്രോക്ക് അ സോസിയേഷന്റെ മുൻ പ്രസിഡന്റും യുകെയിലെ ലഞ്ചാഷെയർ യൂണിവേഴ്‌സിറ്റിയിലെ ഓണററി പ്രൊഫസറും യൂറോപ്യൻ സ്‌ട്രോക്ക് ഓർഗനൈസേഷന്റെ സമിതി അംഗവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top