26 April Friday
13 ലാർജ്‌ ക്ലസ്റ്ററുകൾ

അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം

തിരുവനന്തപുരത്ത്‌ ലാർജ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പാറശാല, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിങ്ങനെ 13 ലാർജ് ക്ലസ്റ്ററുകളാണ്‌ ജില്ലയിലുള്ളത്‌. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ മാത്രമാണ് പുറത്തുനിന്നുവന്നത്. 192 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top