26 April Friday

മുദാക്കൽ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ 
മാർച്ചുമായി കർഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
ആറ്റിങ്ങൽ
മുദാക്കൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് കർഷകസംഘം മാർച്ച്‌ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വന്യജീവിശല്യം നിമിത്തം  കൃഷി ചെയ്യാനാകാതെ കർഷകർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കർഷകസംഘം മുദാക്കൽ, ഇടയ്ക്കോട് വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മാർച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുദാക്കൽ വില്ലേജ് പ്രസിഡന്റ്  പൊയ്കമുക്ക് ഹരി അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടിവ്‌ അംഗം എസ്‌ ലെനിൻ, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി ദേവരാജൻ, പ്രസിഡന്റ് അഫ് സൽ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എസ് സിന്ധു, ഏരിയ എക്സിക്യൂട്ടീവ് അംഗം ടി ശ്രീനിവാസൻ, മുദാക്കൽ വില്ലേജ് സെക്രട്ടറി ജെ വിക്രമ കുറുപ്പ്, ഇടയ്ക്കോട് വില്ലേജ് സെക്രട്ടറി ഭുവന ചന്ദ്രൻ, ഇടയ്ക്കോട് വില്ലേജ് പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top