27 April Saturday

എല്‍ഡിഎഫ് സ്ഥാനാര്‍ഥികൾക്ക്‌ ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ജില്ലാപഞ്ചായത്ത് നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥി ടി ബേബി സുധയ്‌ക്ക് കിളിമാനൂർ കക്കാകുന്നിൽ നൽകിയ സ്വീകരണം

കിളിമാനൂർ 
ജില്ലാപഞ്ചായത്ത് കിളിമാനൂർ, നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥികളുടെ പര്യടനം  ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി  മുന്നേറുന്നു. കോവിഡ് –-19 ന് ഇടയിലും സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ ആവേശം സ്ഥാനാർഥികളുടെ വിജയം ഉറപ്പിച്ചമട്ടാണ്. കിളിമാനൂർ ഡിവിഷൻ സ്ഥാനാർഥി സുനിൽകുമാറിന്റെ പര്യടനം കിളിമാനൂർ പഞ്ചായത്തിലെ വർത്തൂരിൽ നിന്നും ആരംഭിച്ചു. ന​ഗരൂർ പഞ്ചായത്തിലെ ആൽത്തറമൂട്ടിൽ സമാപിച്ചു. വ്യാഴാഴ്ചത്തെ പര്യടനം പുളിമാത്ത് പഞ്ചായത്തിലെ തോട്ടവാരത്ത് നിന്ന് ആരംഭിക്കും.
നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥി ടി ബേബിസുധയുടെ പര്യടനം കരവാരം പഞ്ചായത്തിലെ തലവിള നിന്ന് ആരംഭിച്ചു. ന​ഗരൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ സ്വീകരണം ഏറ്റുവാങ്ങി പോങ്ങനാട് ജങ്‌ഷനിൽ സമാപിച്ചു. വ്യാഴാഴ്ച  പര്യടനം പള്ളിക്കൽ പഞ്ചായത്തിലെ നെട്ടയത്ത് നിന്ന് ആരംഭിക്കും. ഇരു സ്ഥാനാർഥികൾക്കുമൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികൾക്കും പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥികൾക്കും സ്വീകരണമൊരുക്കിയിരിക്കുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗവും ന​ഗരൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിയുമായ ബി പി മുരളി, ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, ജി വിജയകുമാർ, എസ് മധുസൂദനകുറുപ്പ്, എസ് എം റഫീഖ്, എൻ പ്രകാശ്, സജ്ജനൻ, കെ അനിൽകുമാർ, കെ ആർ ദാമോദരൻ പിള്ള, എം ഷിബു, സജീർ രാജകുമാരി, എം ഷാജഹാൻ, ഇ ഷാജഹാൻ, എസ് രഘുനാഥൻ, എസ് പ്രദീപ് കുമാർ, എസ് രാജലക്ഷ്മിയമ്മാൾ, ഡി രജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top