26 April Friday

നൊമ്പരമൊതുക്കി കർമകേന്ദ്രം

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

എ കെ ജി സെന്ററിൽ കോടിയേരിയുടെ ചിത്രത്തിന് മുന്നിൽ പാർടിയുടെയും എൽഡിഎഫിന്റെയും നേതാക്കൾ

തിരുവനന്തപുരം  
ജീവിതത്തിന്റെ ഏറിയ കാലവും തലസ്ഥാനം കർമകേന്ദ്രമാക്കിയ പ്രിയ സഖാവിന്റെ വേർപാടറിഞ്ഞ്‌ സങ്കടക്കടലായി തലസ്ഥാനം. 
പ്രിയ നേതാവിന്‌ അന്ത്യോപചാരം അർപ്പിക്കാൻ കണ്ണൂരിലേക്ക്‌ പോകാനാകാത്ത ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എ കെ ജി സെന്ററിൽ എത്തി  ഛായാചിത്രത്തിൽ ആദരാഞ്‌ജലി അർപ്പിച്ചു. 
      സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ ആയിരങ്ങളാണ്‌ ശനിയാഴ്‌ച രാത്രി മുതൽ എ കെ ജി സെന്ററിലേക്ക്‌ ഓടിയെത്തിയത്‌. 
മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള, പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, സെക്രട്ടേറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, നടൻ പി ശ്രീകുമാർ എന്നിവരുമെത്തി. 
അന്ത്യാഭിവാദ്യം അർപ്പിക്കാൻ കണ്ണൂരിലേക്ക്‌ തിരിക്കുംമുമ്പ്‌ തലസ്ഥാനത്തുള്ള സിപിഐ എം നേതാക്കളെല്ലാം എ കെ ജി സെന്ററിൽ എത്തി ആദരാഞ്‌ജലി അർപ്പിച്ചു. 
വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, മതസാമുദായിക സംഘടനാ നേതാക്കൾ, യുവജന സംഘടന, സന്നദ്ധ സേവന പ്രവർത്തകർ, കർഷകർ, തൊഴിലാളികൾ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പ്രിയസഖാവിന്‌  ആദരാഞ്‌ജലിയേകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top